നിങ്ങൾ ആഗ്രഹിക്കുന്നത് വിദേശത്ത് ഒരു ജോലി പിന്നീട് വിദേശത്ത് സെറ്റിൽ ആകണം എന്നാൽ എങ്ങനെ?

വിദേശത്ത് ഒരു ജോലി സ്വപ്നമായി കാണുന്ന നിങ്ങൾക്കും ഇത് സംഭവിച്ചിട്ടുണ്ടാകും:

പല വിദ്യാർത്ഥികളും അവരുടെ പ്ലസ് ടു ഡിഗ്രി, എഞ്ചിനീയറിങ് കഴിഞ്ഞ് യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസിലൻഡ്, കാനഡ കൂടാതെ മറ്റു പല വിദേശരാജ്യങ്ങളിലും പോകാൻ ആഗ്രഹിക്കുന്നു. എന്നാൽ പല ഏജൻസികളും ആ രാജ്യങ്ങളിലെ സ്കിൽ വിസ കിട്ടാൻ ഹെൽപ്പ് ചെയ്യാറില്ല.

എന്തുകൊണ്ടാണ് അവർ ഹെൽപ്പ് ചെയ്യാത്തത്?

കാരണം അത് രണ്ടോ മൂന്നോ വർഷം എടുക്കുന്ന പ്രോസസ്സ് ആണ്. അവർ അതിന് പകരം സ്റ്റുഡന്റ് വിസയാണ് നമുക്ക് സജസ്റ്റ് ചെയ്യുന്നത്. ഇതിന് കാരണം മറ്റൊന്നുമല്ല, സ്റ്റുഡന്റ് വിസ കുറഞ്ഞത് രണ്ടോ മൂന്നോ മാസം കൊണ്ട് നമുക്ക് പോകുവാൻ സാധിക്കും. പക്ഷെ അവിടെ ചെന്നാൽ 20 മണിക്കൂർ ജോലി ചെയ്യാൻ സാധിക്കുകയുള്ളൂ. ലീഗൽ അല്ലാതെ ക്യാഷ് ജോലിക്ക് ആയിട്ട് പോകുന്ന പല വിദ്യാർത്ഥികളെയും നമുക്ക് കാണുവാൻ സാധിക്കും. എന്നാൽ അവിടെ സെറ്റിൽ ആവാൻ ഇതൊന്നും നമുക്ക് ഉപകാരപ്പെടില്ല എന്നതാണ് സത്യം.

shilpa
Secured Career in Abroad 2

അപ്പോൾ വിദേശത്ത് സെറ്റിൽ ആകാൻ സാധിക്കില്ലേ?

തീർച്ചയായും സാധിക്കും! പഠനം പൂർത്തിയാകുമ്പോൾ തന്നെ ചില രാജ്യങ്ങൾ സ്റ്റേബാക്ക് നൽകുന്നുണ്ട് എന്നാലും പഠനത്തിന് അനുസരിച്ച് ഉള്ള ജോലി കണ്ടെത്താൻ സാധിക്കാതെ വരുന്നതാണ് കൂടുതലും വിദ്യാർഥികൾക്ക് സംഭവിക്കുന്നത്. നാട്ടിൽനിന്ന് പഠനത്തിന് ചെലവാക്കിയ ഭീമമായ കടങ്ങളും അവരെ ചിലപ്പോൾ നിരാശരാക്കാറുണ്ട്. ഈയൊരു പ്രശ്നത്തിൽ നിന്ന് കരകയറാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്. വിദേശരാജ്യങ്ങളിൽ ഡിമാൻഡ് ഉള്ള കോഴ്സുകൾ എക്സ്പീരിയൻസോടുകൂടി പഠിക്കുക. അതുകൂടാതെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സംവിധാനമുള്ള ഒരു സ്കിൽ ട്രെയിനിങ് നാഷണൽ അക്രിഡിറ്റഡ് സെന്ററിൽ പഠിക്കുക എന്നതാണ്.

ഇങ്ങനെയുള്ള ട്രെയിനിങ് എടുക്കുന്നതിൽ എന്താണ് പ്രയോജനം?

നിങ്ങൾ വിദേശത്ത് പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അവിടെ നിങ്ങളുടെ സ്കിൽ അസസ്മെന്റ് നടത്താനും അതുവഴി നിങ്ങളുടെ എലിജിബിലിറ്റി പോയിന്റ് കൂട്ടാനും നാഷണൽ അക്രിഡിറ്റഡ് സെന്ററിൽ നിന്നുള്ള സ്കിൽ ട്രെയിനിങിൽ നിങ്ങളെ സഹായിക്കും. ഇതുവഴി വളരെ എളുപ്പത്തിൽ അവിടെ സെറ്റിൽ ആവാനും നിങ്ങൾക്ക് സാധിക്കും.

വിശദ വിവരങ്ങൾക്ക് :

വെബ്സൈറ്റ് : www.smeclabs.com
ഫോൺ : 9958873874

LEAVE A REPLY

Please enter your comment!
Please enter your name here